Qatar

Qatar
ദേശീയ പതാക ബഹുസ്വരതയുടെ പ്രതീകമാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ
|15 Aug 2022 10:37 AM IST
ഇന്ത്യൻ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി എന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററുമായി സഹകരിച്ച് ഖത്തർ കെ.എം.സി.സി സംഘടിപ്പിച്ച സാംസ്‌ക്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി പ്രസിഡണ്ട് എസ് എ.എം ബഷീർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻ രാജ്, ഐ.സി.സി പ്രസിഡണ്ട് പി.എൻ ബാബുരാജൻ എന്നിവർ ആശംസകൾ നേർന്നു.
കെ.എം.സി.സി നേതാക്കളായ എ.വി.എ ബക്കർ, ഒ.എ കരീം, കെ.പി ഹാരിസ് മുസ്തഫ ഹാജി, ഫൈസൽ അരോമ, മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, നസീർ അരീക്കൽ എന്നിവർ നേതൃത്വം നൽകി.