< Back
Qatar
ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വൻ വർധന
Qatar

ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വൻ വർധന

Web Desk
|
1 Feb 2023 12:13 AM IST

മൂന്നരക്കോടിയിലേറെ പേരാണ് 2022ൽ ഹമദ് വിമാനത്താവളത്തിലെത്തിയത്

ഖത്തറിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വൻ വർധന രേഖപ്പെടുത്തി. 2021 നെ അപേക്ഷിച്ച് 101.9 ശതമാനമാണ് വർധനവ്. മൂന്നരക്കോടിയിലേറെ പേരാണ് 2022ൽ ഹമദ് വിമാനത്താവളത്തിലെത്തിയത്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് 2022 ലെ വിമാനയാത്രക്കാരുടെ കണക്ക് പുറത്തുവിട്ടത്.

മൂന്ന് കോടി 57 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ വർഷം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തം വഴി യാത്ര ചെയ്തത്. 2021 ൽ ഇത് 17,70,000 ആയിരുന്നു. ലോകകപ്പ് ഫുട്‌ബോളാണ് യാത്രാക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരാണം. വിമാന സർവീസുകളുടെ എണ്ണത്തിൽ 28 ശതമാനത്തിലേറെ വർധനയുണ്ട്. അതേസമയം ചരക്ക് വിമാന സർവീസിൽ ൧൧ ശതമാനം കുറവുണ്ടായതായും സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പറയുന്നു.



The number of air travelers in Qatar has seen a huge increase in the last year

Related Tags :
Similar Posts