< Back
Qatar
ഖത്തറിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചു
Qatar

ഖത്തറിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചു

Web Desk
|
30 Sept 2024 10:13 PM IST

ദീർഘകാലത്തിന് ശേഷമാണ് ഡീസൽ വില കുറയ്ക്കുന്നത്

ദോഹ: ഖത്തറിൽ ഇന്ധനവില കുറച്ചു. ഒക്ടോബറിലെ വിലയിൽ നിന്നും പെട്രോൾ ഡീസൽ വിലയിൽ കുറവു വരുത്തിയിട്ടുണ്ട്. ദീർഘകാലത്തിന് ശേഷമാണ് ഡീസൽ വില കുറയ്ക്കുന്നത്. സെപ്തംബറിൽ പ്രീമിയം പെട്രോളിന് 1.95 ഖത്തർ റിയാലായിരുന്നു നിരക്ക്. ഇത് 1.90 ഖത്തർ റിയാലായാണ് കുറച്ചത്.

സൂപ്പർ ഗ്രേഡ് പെട്രോളിനും 5 ദിർഹം വില കുറച്ചിട്ടുണ്ട്. 2 റിയാൽ 5 ദിർഹമാണ് പുതിയ നിരക്ക്. ഡീസലിന് 2 റിയാലാണ് ഒക്ടോബറിലെ നിരക്ക്. സെപ്തംബറിൽ2.05 ഖത്തർ റിയാലായിരുന്നു വില. പ്രീമിയം പെട്രോൾ വിലയിൽ ഏറ്റക്കുറച്ചിലുകൾ വന്നിരുന്നെങ്കിലും ഏറെക്കാലത്തിന് ശേഷമാണ് സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില കുറയുന്നത്.

Related Tags :
Similar Posts