< Back
Qatar
മോദി ബുധനാഴ്ച ഖത്തറിൽ
Qatar

മോദി ബുധനാഴ്ച ഖത്തറിൽ

Web Desk
|
12 Feb 2024 10:37 PM IST

യുഎഇയില്‍ ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിന് ശേഷമാണ് മോദി ദോഹയിലെത്തുക

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഖത്തര്‍ സന്ദര്‍ശിക്കും. യുഎഇയില്‍ ഹിന്ദു ക്ഷേത്ര ഉദ്ഘാടനത്തിന് ശേഷമാണ് മോദി ദോഹയിലെത്തുക.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ യുഎഇയിലെത്തുന്ന പ്രധാനമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്ന കാര്യം ഇന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളുമായി പങ്കുവെച്ചത്.

ബുധനാഴ്ച ഖത്തറിലെത്തുന്ന പ്രധാനമന്ത്രി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ‌കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ നാവികരുടെ മോചനത്തില്‍ പ്രധാനമന്ത്രി അമീറിനെ നന്ദി അറിയിക്കും.

ഡിസംബറില്‍ ദുബൈയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ വെച്ച് ഇരു നേതാക്കളും ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് മുമ്പ് 2016ലാണ് പ്രധാനമന്ത്രി ഖത്തറില്‍ സന്ദര്‍ശനം നടത്തിയത്

Related Tags :
Similar Posts