< Back
Qatar
കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക സമയമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം
Qatar

കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക സമയമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

Web Desk
|
28 Dec 2021 6:18 PM IST

ഇൻഡോർ പരിപാടികളിൽ മാസ്‌ക് നിർബന്ധമായും പാലിക്കണമെന്ന് നിർദേശം

ദോഹ: കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക സമയമാണ് ഇതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ നടപടികൾ എല്ലാവരും ഉറപ്പാക്കണമെന്നും ബൂസ്റ്റർ ഡോസ് പരമാവധി വേഗത്തിൽ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇൻഡോർ പരിപാടികളിൽ മാസ്‌ക് നിർബന്ധമായും പാലിക്കണമെന്നും നിർദേശിച്ചു. മാളുകൾ, പള്ളികൾ, സ്‌കൂളുകൾ, ജോലി സ്ഥലം, പൊതുഗതാഗത സംവിധാനം, മജ്‌ലിസുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽ മാസ്‌ക് നിർബന്ധമാണെന്ന് വ്യക്തമാക്കി.

പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനാകുമെങ്കിൽ മാസ്‌ക് നിർബന്ധമില്ല, പക്ഷെ മറ്റുള്ളവരുമായി കൂടിച്ചേരാനുള്ള സാഹചര്യം ഉണ്ടെങ്കിൽ മാസ്‌ക് ധരിക്കണം, വാക്‌സിൻ എടുക്കാത്തവും വാക്‌സിനെടുക്കാത്തവരുമായി ഇടപഴകുന്നവരും പ്രതിരോധ മാർഗങ്ങൾ ഉറപ്പാക്കണം-ആരോഗ്യമന്ത്രാലയം അറിയിച്ചു.

The Qatar Ministry of Health says this is a crucial time in the fight against Covid.

Similar Posts