< Back
Qatar

Qatar
ഖത്തർ ടൂറിസം അവാർഡുകൾ ഒക്ടോബർ 27ന് പ്രഖ്യാപിക്കും
|20 July 2024 9:42 PM IST
ആഗസ്റ്റ് എട്ടു വരെ അവാർഡിനായി നോമിനേഷൻ സമർപ്പിക്കാം
ദോഹ: ഖത്തർ ടൂറിസം അവാർഡുകൾ ഒക്ടോബർ 27ന് പ്രഖ്യാപിക്കും. രാജ്യത്തെ മികച്ച വിനോദസഞ്ചാര സംരംഭങ്ങൾ, സേവനങ്ങൾ, നൂതന ആശയങ്ങൾ, മികച്ച നേട്ടങ്ങൾ എന്നിവക്ക് പ്രോത്സാഹനം നൽകാനാണ് ഖത്തർ ടൂറിസം പുരസ്‌കാരം നൽകുന്നത്. ആഗസ്റ്റ് 8 വരെ അവാർഡിനായി നോമിനേഷൻ സമർപ്പിക്കാം.
അവാർഡ് നിർണയത്തിനായി ഏഴംഗ ജൂറിയെ പ്രഖ്യാപിച്ചു. വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പാനലിലുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് ഖത്തർ ടൂറിസം ആഗോള പ്രചാരം നൽകും. സമഗ്രത, പ്രകടനം, പുതുമ എന്നിവക്ക് ഊന്നൽ നൽകിയാകും തെരഞ്ഞെടുപ്പ്. കഴിഞ്ഞ വർഷം മുതലാണ് വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ച് ഖത്തർ ടൂറിസം അവാർഡുകൾ നൽകാനാരംഭിച്ചത്.