< Back
Qatar

Qatar
മൂന്നാമത് ലോക കേരളസഭ; ഖത്തറില്‍നിന്ന് 12 പേര്‍ പങ്കെടുക്കും
|16 Jun 2022 8:47 AM IST
മൂന്നാമത് ലോക കേരളസഭയിലേക്ക് ഖത്തറില്‍നിന്ന് 12 പേര്‍ പങ്കെടുക്കും. മൂന്നു ദിവസത്തെ സഭ ഇന്നാണ് തുടങ്ങുന്നത്. ഖത്തറില്‍നിന്ന് പങ്കെടുക്കുന്നവരുടെ ഔദ്യോഗിക പട്ടിക ഇന്നലെവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നേരിട്ട് ക്ഷണക്കത്ത് നല്‍കിയാണ് അംഗങ്ങളെ അറിയിച്ചത്.
നോര്‍ക്ക റൂട്ട്‌സ് ഡയരക്ടര്‍ ജെ.കെ മേനോന്‍, നോര്‍ക്ക ഖത്തര്‍ ഡയരക്ടര്‍ സി.വി റപ്പായി എന്നിവര്‍ അംഗങ്ങളാണ്. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വിവിധ സംഘടനാ പ്രതിനിധികളായി അര്‍ളയില്‍ അഹമ്മദ് കുട്ടി, അബ്ദുല്‍ ജലീല്‍ കാവില്‍, ഇ.എം സുധീര്‍, എ. സുനില്‍കുമാര്‍, ഷാനവാസ് തവയില്‍, ബോബന്‍ വര്‍ക്കി, കെ.ആര്‍ ജയരാജ്, സൈനുദ്ദീന്‍ സക്കരിയ വനിതാ പ്രതിനിധിയായി ഷൈനി കബീര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.