< Back
Qatar
Third phase of ticket sales will start tomorrow for Asian Cup Football
Qatar

ഏഷ്യന്‍ കപ്പ് ഫുട്ബോൾ; മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പനയ്ക്ക് നാളെ തുടക്കം

Web Desk
|
20 Dec 2023 12:41 AM IST

ആദ്യ രണ്ട് ഘട്ട ടിക്കറ്റ് വില്‍പ്പനകളെയും ആവേശത്തോടെയാണ് ഫുട്ബോള്‍ ആരാധകര്‍ വരവേറ്റത്.

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ മൂന്നാംഘട്ട ടിക്കറ്റ് വില്‍പ്പനയ്ക്ക് നാളെ തുടക്കമാകും. ഖത്തര്‍ സമയം വൈകിട്ട് നാല് മുതല്‍ എഎഫ്സി ടിക്കറ്റിങ് പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് പ്രാദേശിക സംഘാടകരായ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അറിയിച്ചു. 25 ഖത്തര്‍ റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ആദ്യ രണ്ട് ഘട്ട ടിക്കറ്റ് വില്‍പ്പനകളെയും ആവേശത്തോടെയാണ് ഫുട്ബോള്‍ ആരാധകര്‍ വരവേറ്റത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ആതിഥേയരായ ഖത്തറിനും സൗദി അറേബ്യക്കും പിന്നില്‍ മൂന്നാമായി ഇന്ത്യയുണ്ട്. ഇന്ത്യന്‍ ടീം ഈ മാസം അവസാനത്തോടെ ഖത്തറിലെത്തും. സഹലും രാഹുല്‍ കെ.പിയും ഇന്ത്യയുടെ സാധ്യതാ സംഘത്തിലുള്ളത് മലയാളി ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരും.

ടൂര്‍ണമെന്റിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ നടക്കുന്ന മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പനയിലും വലിയ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 12ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഖത്തര്‍- ലെബനന്‍ മത്സരത്തോടെ ഏഷ്യന്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. ഏഴ് ലോകകപ്പ് വേദികളടക്കം ഒമ്പതു സ്റ്റേഡ‍ിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് ഫെബ്രുവരി 10നാണ്.

Similar Posts