< Back
Qatar

Qatar
മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽപന നടത്തിയ മൂന്ന് പേരെ പിടികൂടി
|2 Sept 2023 1:10 AM IST
ഖത്തറിൽ മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ ഏഷ്യൻ, ആഫ്രിക്കൻ വംശജരായ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി.
ഇവരിൽ നിന്നും ഉപയോഗിച്ച സ്വർണാഭരണങ്ങളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്. പെർമിറ്റില്ലാതെ വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് മൂന്നു പേരെയും അറസ്റ്റു ചെയ്തത്. പ്രതികൾ വന്‍തോതില്‍ ഇത്തരം ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
സ്വർണാഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.