< Back
Qatar

Qatar
ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമെന്ന് ടി.എൻ പ്രതാപൻ എം.പി
|19 Aug 2022 11:57 AM IST
ഭരണഘടന സംരക്ഷിക്കാൻ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ടി.എൻ പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. ഐ.സി.എഫ് ഖത്തർ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന പ്രമേയത്തിൽ നടത്തിയ ദേശസ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 15ന് രാത്രി ഓൺലൈനിൽ നടന്ന സംഗമത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സന്ദേശ പ്രഭാഷണം നടത്തി. ആർ.എസ്.സി നാഷണൽ ചെയർമാൻ നൗഫൽ ലത്വീഫി ദേശസ്‌നേഹ സംഗമത്തിന് ആശംസ നേർന്നു.