< Back
Qatar
Two awards for Qatar Airways
Qatar

അറബ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തര്‍ എയര്‍വേസിന് രണ്ട് പുരസ്കാരങ്ങള്‍

Web Desk
|
3 May 2023 1:27 AM IST

മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നീ പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്

അറബ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തര്‍ എയര്‍വേസിന് രണ്ട് പുരസ്കാരങ്ങള്‍. മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നീ പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്.

ഇന്‍ഡസ്ട്രിയല്‍ മാഗസിന്‍ വായനക്കാരാണ് പുരസ്കാരത്തിന് അര്‍ഹരായ വിമാനക്കമ്പനികളെ‌ തെരഞ്ഞെടുത്തത്. ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും മിഡിലീസ്റ്റിലെ മികച്ച വിമാന സര്‍വീസിനുള്ള പുരസ്കാരവുമാണ് ഖത്തര്‍ എയര്‍വേസിനെ തേടിയെത്തിയത്.

ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് പുരസ്കാരം കൈമാറിയത്. ഖത്തര്‍ എയര്‍വേസിന്റെ സേവനങ്ങള്‍ക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. നേരത്തെയും എയര്‍ലൈന്‍ മേഖലയിലെ സുപ്രധാന പുരസ്കാരങ്ങള്‍ ഖത്തര്‍ എയര്‍വേസിനെ തേടിയെത്തിയിരുന്നു.

Related Tags :
Similar Posts