< Back
Qatar

Qatar
ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി
|30 Dec 2023 11:49 AM IST
ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെ അല്‍ അരീഷിലെത്തി.
ഭക്ഷണം, മരുന്ന്, താല്‍ക്കാലിക താമസ സൌകര്യങ്ങള്‍ എന്നിവയാണ് വിമാനങ്ങളിലുള്ളത്. ഇതോടെ ഗസ്സയിലേക്ക് സഹായവുമായി എത്തിയ ഖത്തരി വിമാനങ്ങളുടെ എണ്ണം 54 ആയി. പ്രമുഖ അറബ് രാജ്യങ്ങളിലധികവും ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി വിമാനങ്ങൾ അയക്കുന്നതും സഹായങ്ങളും തുടരുകയാണ്.
അതിനിടെ യുദ്ധവിരാമത്തിനും ദ്വിരാഷ്ട്ര രൂപീകരണത്തിനും ആവശ്യമായ നടപടികളും നയങ്ങളും ചർച്ചകളും സജീവമായി നടത്തുന്നതിലും മുന്നിലാണ് ഖത്തറടക്കമുള്ള രാജ്യങ്ങൾ.