< Back
Qatar
ഖത്തർ അമീറിന് യുഎൻ സെക്രട്ടറി ജനറലിന്റെ അഭിനന്ദനം
Qatar

ഖത്തർ അമീറിന് യുഎൻ സെക്രട്ടറി ജനറലിന്റെ അഭിനന്ദനം

Web Desk
|
23 Dec 2021 11:46 PM IST

കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖത്തർ നടത്തിയ മാനുഷിക ഇടപെടലുകൾ പ്രശംസനീയമാണ്

ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനിയെ അഭിനന്ദനമറിയിച്ച് യു.എൻ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ്. ഖത്തർ ഐക്യരാഷ്ട്രസഭയുടെ ഭാഗമായതിന്റെ അൻപതാം വാർഷികത്തിൽ അയച്ച കത്തിലാണ് അമീറിനെ അന്റോണിയോ ഗുട്ടറെസ് അഭിനന്ദിച്ചത്.

കഴിഞ്ഞ അര നൂറ്റാണ്ടായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖത്തർ നടത്തിയ മാനുഷിക ഇടപെടലുകൾ പ്രശംസനീയമാണ്, തീവ്രവാദം തടയുന്നതിനും സുസ്ഥിര വികസത്തിനും ഖത്തർ നിർണായ സംഭാവനകൾ നൽകി, ഗുട്ടെറസ കത്തിലൂടെ വ്യക്തമാക്കി. അഫ്ഗാൻ പ്രതിസന്ധി ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ഖത്തർ നടത്തിയ നയതന്ത്ര ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു.

Similar Posts