< Back
Qatar
ഖത്തറില്‍ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു
Qatar

ഖത്തറില്‍ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു

Web Desk
|
25 April 2022 6:56 PM IST

ഖത്തറില്‍ നിയമലംഘനം നടത്തിയ രണ്ടായിരത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നിയമലംഘകര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിയത്.

റമദാനിലെ പ്രത്യേക കാമ്പയിനിന്റെ ഭാഗമായാണ് ഇപ്പോള്‍ പരിശോധനയും പിടിച്ചെടുക്കല്‍ നടപടിക്രമങ്ങളും സ്വീകരിക്കുന്നത്. ശബ്ദമലിനീകരണം സൃഷ്ടിക്കുക, അശ്രദ്ധമായി വണ്ടിയോടിക്കുക, മത്സരയോട്ടം നടത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് നടപടി കര്‍ശനമാക്കിയിരിക്കുന്നത്.

Similar Posts