< Back
Qatar

Qatar
ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനം അടുത്ത മാസം
|27 May 2022 10:42 AM IST
ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അടുത്ത മാസം ഖത്തറില്‍ സന്ദര്‍ശനം നടത്തും. ജൂണ്‍ നാലുമുതല്‍ ഏഴ് വരെയാണ് ഉപരാഷ്ട്രപതി ഖത്തറിലുണ്ടാവുക.
ഡെപ്യൂട്ടി അമീര്‍ അബ്ദുള്ള ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതിക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം സ്വീകരണമൊരുക്കുന്നുണ്ട്. ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. ഗാബോണ്‍, സെനഗല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് വെങ്കയ്യ നായിഡു ഖത്തറിലെത്തുക.