< Back
Qatar
വിപുല്‍ ഐഎഫ്എസ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റു
Qatar

വിപുല്‍ ഐഎഫ്എസ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റു

Web Desk
|
14 Aug 2023 11:11 PM IST

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖ് ക്രഡന്‍ഷ്യല്‍ ഏറ്റുവാങ്ങി.

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍ ഐഎഫ്എസ് സ്ഥാനമേറ്റു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖ് അദ്ദേഹത്തിന്റെ ക്രഡന്‍ഷ്യല്‍ ഏറ്റുവാങ്ങി.

ഡോക്ടര്‍ ദീപക് മിത്തലിന്റെ പിന്‍ഗാമിയായാണ് വിപുല്‍ ഐഎഫ്എസ് സ്ഥാനമേല്‍ക്കുന്നത്. 1998-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിപുൽ ഉത്തർ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ്. വിദേശകാര്യ മന്ത്രാലയം ഗള്‍ഫ് സെക്ടര്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന വിപുല്‍ .2017മുതൽ 2020വരെ യു എ ഇ യിൽ കോൺസുല്‍ ജനറലായിരുന്നു.

ഈജിപ്ത്,ശ്രീലങ്ക, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയായി. നാളെ ഐസിസി ആസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വിപുല്‍ ആകും പതാക ഉയര്‍ത്തുക.

Similar Posts