< Back
Qatar

Qatar
ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ഐഎഫ്എസ് ഉടന്‍ ചുമതലയേല്‍ക്കും
|22 July 2023 12:28 AM IST
അംബാസഡറായി നിയമിച്ചുകൊണ്ടുള്ള രേഖകള്‍ വിപുൽ ഏറ്റുവാങ്ങി
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചുകൊണ്ടുള്ള രേഖകള്‍ വിപുൽ ഐ.എഫ്.എസ് ഏറ്റുവാങ്ങി. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രേഖകള്‍ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു.
കാലാവധി പൂർത്തിയായതിനു പിന്നാലെ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ മുൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് വിപുൽ ഖത്തറിലെ അംബാസഡറായി നിയമിതനായത്.
വിദേശകാര്യ മന്ത്രാലയത്തില്‍ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ചുമതല വഹിക്കുകയായിരുന്നു വിപുല്‍. അടുത്ത ദിവസങ്ങളില്‍ തന്നെ അദ്ദേഹം ദോഹയിലെത്തി ചുമതലയേൽക്കും.
ജൂണിൽ തന്നെ വിപുലിനെ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറങ്ങിയിരുന്നു.