< Back
Qatar
നാലു ലക്ഷം റിയാൽ സമ്മാനത്തുക; കണ്ടന്റ് ക്രിയേറ്റർമാർക്കായി മത്സരം പ്രഖ്യാപിച്ച് വിസിറ്റ് ഖത്തർ
Qatar

നാലു ലക്ഷം റിയാൽ സമ്മാനത്തുക; കണ്ടന്റ് ക്രിയേറ്റർമാർക്കായി മത്സരം പ്രഖ്യാപിച്ച് വിസിറ്റ് ഖത്തർ

Web Desk
|
2 Oct 2025 10:49 PM IST

വീഡിയോ, ഫോട്ടോ വിഭാഗത്തിലാണ് മത്സരങ്ങൾ

ദോഹ: നല്ല ഒന്നാന്തരം റീൽ ഉണ്ടാക്കാനോ, ഫോട്ടോ എടുക്കാനോ അറിയുമോ? എങ്കിൽ ലക്ഷക്കണക്കിന് റിയാൽ പോക്കറ്റിലാക്കാൻ കഴിയുന്നൊരു കിടിലൻ മത്സരം പ്രഖ്യാപിച്ചിട്ടുണ്ട് ഖത്തറിൽ. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന മത്സരത്തിൽ രാജ്യത്തെ താമസക്കാർക്കും പൗരന്മാർക്കും ഒരുപോലെ പങ്കെടുക്കാം.

ഖത്തർ ത്രൂ യുവർ ലെൻസ് എന്ന പേരിലാണ് ടൂറിസം വകുപ്പിന് കീഴിലെ മാർക്കറ്റിങ് വിഭാഗമായ വിസിറ്റ് ഖത്തർ കണ്ടന്റ് ക്രിയേറ്റർമാർക്കായി മത്സരം പ്രഖ്യാപിച്ചത്. വീഡിയോ, ഫോട്ടോ വിഭാഗത്തിലാണ് മത്സരങ്ങൾ. മുപ്പതു മുതൽ അറുപത് സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ, ഖത്തറിന്റെ അനന്യത വിളിച്ചോതുന്ന ചിത്രങ്ങൾ എന്നിവ സമർപ്പിക്കാം. വൗച്ചറുകൾ അടക്കം മൊത്തം 4 ലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

വീഡിയോ വിഭാഗത്തിൽ, ഒന്നാം സമ്മാനം ഒരു ലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് 50000 റിയാലും ലഭിക്കും. ഫോട്ടോ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 60,000 ഖത്തർ റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 40,000 റിയാൽ.

ഒക്ടോബർ 1 മുതൽ ഡിസംബർ 15 വരെ മത്സരം നീണ്ടുനിൽക്കും, വിജയികളെ 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കും. കണ്ടന്റുകൾ #QatarThroughYourLens, #ViewQatar എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വിസിറ്റ് ഖത്തർ അക്കൗണ്ടിൽ ടാഗ് ചെയ്യുകയും വേണം. ഏതെങ്കിലും തരത്തിലുള്ള എ.ഐ എഡിറ്റിങ് പാടില്ല.

Similar Posts