< Back
Qatar
ഖത്തർ വിസാ സെന്ററുകൾ വഴി സന്ദർശക വിസാ സേവനങ്ങളും
Qatar

ഖത്തർ വിസാ സെന്ററുകൾ വഴി സന്ദർശക വിസാ സേവനങ്ങളും

Web Desk
|
16 April 2023 10:48 PM IST

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്യുവിസികള്‍ വഴി സേവനങ്ങള്‍ ലഭ്യമാകും

ദോഹ: ഖത്തറിലേക്കുള്ള വിസാ നടപടികൾ എളുപ്പമാക്കുന്നതിനായി ഖത്തർ വിസാ സെന്ററുകൾ വഴി സന്ദർശക വിസാ സേവനങ്ങളും ഉടൻ അനുവദിക്കുമെന്ന് അധികൃതർ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്യുവിസികള്‍ വഴി സേവനങ്ങള്‍ ലഭ്യമാകും

നിലവില്‍ ലഭിക്കുന്ന തൊഴില്‍ വിസാ സേവനങ്ങള്‍ക്കൊപ്പം സന്ദര്‍ശക വിസാ സേവനങ്ങളും ഖത്തര്‍ വിസാ സെന്റര്‍ വഴി നല്‍കാനാണ് നീക്കം. കുടുംബ സന്ദർശക വിസ, മൾട്ടിപ്പ്ൾ എൻട്രി വിസ, ഫാമിലി റെസിഡന്റ്സ് വിസ സേവനങ്ങളും ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ അറിയിച്ചു.

നിലവില്‍ ഖത്തറിലേക്ക് തൊഴില്‍ വിസ ലഭിച്ചവർക്ക് തങ്ങളുടെ രാജ്യങ്ങളിലെ ക്യൂ.വി.സികളിൽ എത്തി മെഡിക്കൽ, ഡോക്യൂമെന്റേഷൻ, എഗ്രിമെന്റ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. ക്യൂ.വി.സി വഴിയുള്ള സന്ദർശക വിസ നടപടികൾ ആദ്യ ഘട്ടത്തിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി .

Similar Posts