< Back
Qatar
Visitors flock to Qatar from GCC countries
Qatar

ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു

Web Desk
|
3 Aug 2023 12:58 AM IST

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വർധന

ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് സന്ദർശകർ ഒഴുകുന്നു. ജൂണിൽ രാജ്യത്തെത്തിയ 42 ശതമാനം സന്ദർശകരും ജിസിസിയിൽ നിന്നുള്ളവരാണ്. പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്പ്രകാരം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ വർഷം ജൂണിൽ 1.18 ലക്ഷം പേരാണ് ജിസിസിയിൽ നിന്ന് എത്തിയത്. ഈ വർഷം മേയ് മാസത്തിൽ ഇത് 1.04 ലക്ഷമായിരുന്നു. അതേസമയം, 2022 ജൂണിൽ സന്ദർശകരുടെ 59,620 മാത്രമായിരുന്നു. മുൻ വർഷത്തേക്കാൾ 99 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾ 42 ശതമാനം പങ്കുവെച്ചപ്പോൾ, മറ്റു അറബ് രാജ്യങ്ങളിൽ നിന്നും ജൂണിൽ ഖത്തറിലെത്തിയവർ ഒമ്പത് ശതമാനമാണ്. ജൂണിലെ ബലിപെരുന്നാൾ അവധിക്കാലവും വേനലവധിയുടെ ആരംഭവുമെല്ലാമായിരുന്നു ഇത്രയേറെ വലിയ സന്ദർശക പ്രവാഹത്തിന് കാരണമായത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ട്. ഹയാ വിസ അനുവദിച്ചതോടെ നിരവധി പ്രവാസികൾ കുടുംബങ്ങളെ കൊണ്ടുവന്നതും സന്ദർശകരുടെ എണ്ണത്തെ സ്വാധീനിച്ചിട്ടുണ്ട്.



Similar Posts