< Back
Qatar

Qatar
കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടര്‍ ഇ.എം സുധീറിന് നാളെ ഖത്തറില്‍ സ്വീകരണം
|14 July 2023 12:29 AM IST
സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയാണ് ഇ.എം സുധീര്‍
ദോഹ: കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി ഇ.എം സുധീറിന് ഖത്തറില്‍ സ്വീകരണം നല്‍കുന്നു. സംസ്കൃതിയുടെയും ലോക കേരളസഭ അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം.
നാളെ വൈകിട്ട് 6.30ന് ഐ.സി.സി അശോക ഹാളില്‍ പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുല്‍ ഖാദർ, ഇ.എം സുധീർ, സംസ്കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി, ജനറൽ സെക്രട്ടറി എ.കെ ജലീൽ, സംഘാടക സമിതി കൺവീനർ എ. സുനിൽകുമാർ എന്നിവർ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.