< Back
Qatar
West Asian conflict; Qatar and the UAE say that a permanent solution is the way to peace
Qatar

പശ്ചിമേഷ്യൻ സംഘർഷം; ശാശ്വത പരിഹാരമാണ് സമാധാനത്തിനുള്ള വഴിയെന്ന് ഖത്തറും യു.എ.ഇയും

Web Desk
|
15 April 2024 11:32 PM IST

ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു

ദോഹ: ഫലസ്തീൻ വിഷയത്തിലുള്ള ശാശ്വത പരിഹാരമാണ് മേഖലയിൽ സമാധാനത്തിനുള്ള വഴിയെന്ന് ഖത്തറും യു.എ.ഇയും. ഇറാൻ - ഇസ്രായേൽ വിഷയത്തിൽ സംഘർഷം വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ വേണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫോണിൽ നടത്തിയ ചർച്ചയിലാണ് ആവശ്യംമുന്നയിച്ചത്.

ഇറാൻ- ഇസ്രായേൽ സംഘർഷം രമ്യമായി പരിഹരിക്കണമെന്നും ഗസ്സയിൽ ഉടൻ വെടിനിർത്തൽ സാധ്യമാക്കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു. മേഖലയുടെ ശാശ്വത സമാധാനത്തിന് ഫലസ്തീൻ പ്രശ്‌നത്തിൽ അന്തിമപരിഹാരം കാണണമെന്ന് ഖത്തറും യുഎഇയും വിലയിരുത്തി.

അതേസമയം, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഖത്തർ ഇരുകക്ഷികളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

Similar Posts