< Back
Qatar

Qatar
ലോകകപ്പ് ഓൺലൈൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി
|24 Jan 2023 9:54 AM IST
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തർ കെ.എം.സി.സി പുളിക്കൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി മലപ്പുറം ജില്ലാ, കൊണ്ടോട്ടി മണ്ഡലം കമ്മറ്റി ഭാരവാഹികൾക്ക് പരിപാടിയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ കെ. മുഹമ്മദ് ഈസ, ഡോ. അബ്ദുസ്സമദ്, സവാദ് വെളിയങ്കോട് തുടങ്ങിയവർ സംസാരിച്ചു.