< Back
Qatar

Qatar
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരങ്ങൾ നിയന്ത്രിക്കാന്‍ വനിതാ റഫറിയും മൈതാനത്തിറങ്ങും
|15 Sept 2023 2:03 AM IST
ഖത്തര്‍ ആതിഥേയരാകുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരങ്ങൾ നിയന്ത്രിക്കാന്‍ വനിതാ റഫറിയും മൈതാനത്തിറങ്ങും.
ലോകകപ്പ് ഫുട്ബോളില്‍ റഫറിയായിരുന്ന ജപ്പാന്റെ യോഷിമി യമാഷിത അടക്കമുള്ളവര്‍ മത്സരം നിയന്ത്രിക്കാനെത്തും. ചരിത്രത്തിലാദ്യമായാണ് വനിതാ റഫറിമാര്‍ ഏഷ്യാ കപ്പ് നിയന്ത്രിക്കാനെത്തുന്നത്.
ഖത്തര്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് ഫുട്ബോളിലും വനിതാ റഫറിമാര്‍ മത്സരം നിയന്ത്രിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതാണ് ഫുട്ബോൾ മേഖലയിൽ വലിയൊരു മാറ്റത്തിന് വഴി തെളിച്ചത്.