< Back
Qatar

Qatar
ലോകകപ്പ്; ഖത്തറിലെ ഇന്ത്യക്കാർക്ക് വിരുന്നൊരുക്കി എംബിഎം ട്രാന്‍സ്പോര്‍ട്ട്
|23 Nov 2022 11:30 PM IST
ഖത്തറിന്റെ ആതിഥ്യമര്യാദകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായിരുന്നു പരിപാടി
ദോഹ: ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വിരുന്നൊരുക്കി എംബിഎം ട്രാന്‍സ്പോര്‍ട്ട്. ഖത്തറിന്റെ ആതിഥ്യമര്യാദകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായിരുന്നു പരിപാടി.
അല്‍ഖോറിലെ അല്‍ മിസ്നദ് ഫാമിലാണ് ലാ ഫറ്റോറിയ ഗാല ഇവന്റ് സംഘടിപ്പിച്ചത്. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തറിന്റെ ആതിഥ്യമര്യാദകളും രീതികളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായി ഇവന്‍റ്, 1500 ലേറെ പേര്‍ പങ്കെടുത്തു.
വിവിധ കലാപരിപാടികളും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധക ടീമുകളാണ് ഏറ്റുമുട്ടിയത്. ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ ഖത്തറിലെ പ്രമുഖ സ്ഥാപനമാണ് മലയാളികള്‍ നേതൃത്വം നല്‍കുന്ന എംബിഎം ട്രാൻസ്‌പോർട്ട്.