< Back
Qatar
World Cup Qualifiers; Qatars fights in the third round will start from September 5
Qatar

ലോകകപ്പ് യോഗ്യതാ മത്സരം; മൂന്നാം റൗണ്ടിൽ ഖത്തറിന്റെ പോരാട്ടങ്ങൾക്ക് സെപ്തംബർ അഞ്ചു മുതൽ തുടക്കം

Web Desk
|
28 July 2024 11:29 PM IST

അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ യു.എ.ഇക്കെതിരെയാണ് ഖത്തറിൻ്റെ ആദ്യ മത്സരം

ദോഹ: ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിൽ ഖത്തറിന്റെ പോരാട്ടങ്ങൾക്ക് സെപ്തംബർ അഞ്ചു മുതൽ തുടക്കം. അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ യു.എ.ഇക്കെതിരെയാണ് ആദ്യ മത്സരം. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് വേദിയായ അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഖത്തർ നിർണായക പോരാട്ടങ്ങൾക്ക് തുടക്കമിടുന്നത്.

ഏഷ്യൻ വൻകരയുടെ ജേതാക്കളെന്ന തലയെടുപ്പുമായി ലോകകപ്പ് യോഗ്യത ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്നാബികൾ. ഗ്രൂപ്പ് എയിൽ ശക്തരായ ഇറാൻ, ഉസ്‌ബെകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ ഉത്തരകൊറിയ ടീമുകളാണ് ഖത്തറിനൊപ്പമുള്ളത്. യു.എ.ഇയ്‌ക്കെതിരെ സെപ്തംബർ അഞ്ചിന് സ്വന്തം കാണികൾക്ക് മുന്നിലാണ് ഖത്തർ പോരാട്ടം തുടങ്ങും.

സെപ്തംബർ 10ന് ഉത്തരകൊറിയയെയും ഒക്ടോബർ 10ന് കിർഗിസ്താനെയും നേരിടും. ഒക്‌ബോടർ 15ന് ടെഹ്‌റാനിലാണ് ഇറാനുമായുള്ള ആദ്യ മത്സരം. നവംബർ 14ന് ഉസ്‌ബെകിസ്താനെതിരായ മത്സരത്തോടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കും. ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.

Similar Posts