< Back
Qatar

Qatar
യുംനാസ് മ്യൂസിക് ഈവ് വ്യാഴാഴ്ച
|15 Jun 2022 12:16 PM IST
ഈണം ദോഹ സംഗീത കൂട്ടായ്മ സംഘടിപ്പിക്കുന്ന യുംനാസ് മ്യൂസിക് ഈവ് വ്യാഴാഴ്ച ഐ.സി.സി അശോക ഹാളില്‍ നടക്കും. പ്രശസ്ത ഗായിക യുംന അജിനാണ് മ്യൂസിക് ഈവ് നയിക്കുന്നത്.
ഗസല്‍, സൂഫി, ഖവാലി സംഗീത ശാഖകള്‍ സമന്വയിപ്പിച്ചാകും പരിപാടിയെന്ന് യുംന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഈണം ദോഹ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പരിപാടിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിക്കുന്നത്. ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി, സെക്രട്ടറി വി. മുസ്തഫ, ഫൈസല്‍ മൂസ, ഏബിള്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അഷ്‌കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.