< Back
Gulf

Gulf
പെരുന്നാൾ ആഘോഷം വർണാഭമാക്കി ഖത്തറിന്റെ കതാറ കൾച്ചറൽ വില്ലേജ്
|24 April 2023 12:53 AM IST
പെരുന്നാൾ ആഘോഷം വർണാഭമാക്കി ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജ്. വെടിക്കെട്ടും ബാൻഡ് മേളവും സംഗീതവുമൊക്കെയായി സജീവമാണ് കതാറ തീരം
കൂറ്റൻ വെടിക്കെട്ടാണ് കതാറയിലെ പ്രധാന പെരുന്നാൾ കാഴ്ച. സ്വദേശികളും പ്രവാസികളുമെല്ലാം ഈ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നുണ്ട്.
ബാൻഡ് മേളവും വിവിധ കാർട്ടുൺ കഥാപാത്രങ്ങളും കുട്ടികളെ ആകർഷിക്കുന്നുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും നിരവധി പേരാണ് എത്തുന്നത്.
പെരുന്നാൾ ആഘോഷിക്കാനെത്തുന്ന കുരുന്നുകൾക്ക് കതാറ കൾച്ചറൽ വില്ലേജിന്റെ സമ്മാനപ്പൊതികളുമുണ്ട് ഇതോടൊപ്പം വിവിധ കലാ, സംഗീത പരിപാടികളും പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് കതാറയിൽ നടക്കുന്നുണ്ട്.
വൈകിട്ട് നാല് മുതൽ ആണ് ആഘോഷങ്ങൾ തുടങ്ങുന്നത്. നാളെത്തോടെ കതാറയിലെ ആഘോഷങ്ങൾ സമാപിക്കും