< Back
Gulf
സൗദിയില്‍ മന്ത്രിമാര്‍ കമ്പനികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഉന്നത പദവികള്‍ വഹിക്കുന്നതിന് വിലക്ക്‌
Gulf

സൗദിയില്‍ മന്ത്രിമാര്‍ കമ്പനികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഉന്നത പദവികള്‍ വഹിക്കുന്നതിന് വിലക്ക്‌

Web Desk
|
13 Sept 2021 10:25 PM IST

മന്ത്രിമാര്‍ ഇരട്ട പദവികള്‍ വഹിക്കുന്നത് ഭരണതലത്തില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതിനും ഇടയാക്കും. ഇത് തടയാന്‍ സഹായകരമാകുന്നതാണ് പുതിയ നിര്‍ദേശം.

സൗദിയില്‍ മന്ത്രിമാര്‍ കമ്പനികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഉന്നത പദവികള്‍ വഹിക്കുന്നതിന്വിലക്കേര്‍പ്പെടുത്തി. സൗദി മന്ത്രിസഭയുടേതാണ് തീരുമാനം. ഭരണ നിര്‍വ്വഹണത്തില്‍ കമ്പനികള്‍ സ്വാധീനം ചെലുത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശം. രാജ്യത്തെ കോര്‍പ്പറേറ്റ് നിയമത്തില് മാറ്റം വരുത്തിയാണ് തീരുമാനം.

മന്ത്രിമാര്‍ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളോ ഉന്നത പദവികളോ വഹിക്കുന്നതിനെ വിലക്കുന്നതാണ് പുതിയ നിര്‍ദേശം. സൗദി മന്ത്രി സഭയാണ് കോര്‍പ്പറേറ്റ് നിയമം പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. ഭരണ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും തീരുമാനം ഗുണകരമാകും. മന്ത്രിമാര്‍ ഇരട്ട പദവികള്‍ വഹിക്കുന്നത് ഭരണതലത്തില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതിനും ഇടയാക്കും. ഇത് തടയാന്‍ സഹായകരമാകുന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് ഈ രംഗത്തുള്ള വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. തീരുമാനം കോര്‍പ്പറേറ്റ് മേഖലയുടെ സുതാര്യതയും വര്‍ധിപ്പിക്കും. വിദേശ നിക്ഷേപങ്ങളെ കൂടുതല്‍ രാജ്യത്തേക്ക ആകര്‍ഷിക്കുന്നതിനും ഇത് സഹായിക്കും. ഒപ്പം രാജ്യത്തെ ബിസിനസ് സംരഭങ്ങളുടെ സമഗ്ര പുരോഗതിക്കും ഗുണം ചെയ്യും.

Related Tags :
Similar Posts