< Back
Kuwait

Kuwait
ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് മുഴുവൻ തീർഥാടകരും തിരിച്ചെത്തി
|4 July 2023 4:27 PM IST
ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലെ മുഴുവൻ തീർഥാടകരും തിരിച്ചെത്തി.
330 തീർഥാടകരുമായി ഞായറാഴ്ചയാണ് അവസാന വിമാനം എത്തിയത്. തീർഥാടകരുടെ മടങ്ങിവരവിനായി ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്നായി 46 വിമാനങ്ങൾ സർവീസ് നടത്തിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി പറഞ്ഞു.
കുവൈത്ത് എയർവേസ്, ജസീറ എയർവേസ്, സൗദി എയർ കാരിയറായ അഡെൽ വിമാനങ്ങളാണ് കുവൈത്ത് തീർഥാടകർക്കായി സർവീസ് നടത്തിയത്.
തീർഥാടകർക്ക് യാത്രയും അനുഷ്ഠാനങ്ങളും സുഗമമാക്കുന്നതിനായി പരിശ്രമിച്ച കുവൈത്ത് ഹജ്ജ് മിഷനേയും ഏജൻസിയേയും ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി പ്രശംസിച്ചു.