< Back
Saudi Arabia

Saudi Arabia
ഒരു ദിവസം 1,61,189 യാത്രക്കാർ; റെക്കോർഡ് നേട്ടവുമായി ജിദ്ദ ഇന്റർനാഷണൽ എയർപോർട്ട്
|11 Nov 2024 8:23 PM IST
സർവകാല റെക്കോർഡാണ് കരസ്ഥമാക്കിയത്.
ജിദ്ദ: വിമാനത്താവളം വഴി ഒരു ദിവസം കടന്നുപോതകുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്. നവംബർ ആറ് ബുധനാഴ്ച 1,61,189 യാത്രക്കാരാണ് ജിദ്ദ എയർപോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഇതിൽ 79,994 യാത്രക്കാർ വിവിധ രാജ്യങ്ങളിൽ നിന്നായി ജിദ്ദ എയർപോർട്ടിലെത്തി. 81,195 പേരാണ് ജിദ്ദയിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് പറന്നത്. ഇത്രയും യാത്രക്കാർ യാത്ര ചെയ്തത് 817 വിമാന സർവീസുകളിലായാണ്. മണിക്കൂറിൽ 34 സർവീസുകളാണ് അന്നേ ദിവസം നടന്നത്. കൈകാര്യം ചെയ്ത ബാഗേജുകളുടെ എണ്ണം 1,32,189 ആണ്. ജിദ്ദ എയർപോർട്ട് കമ്പനിയാണ് കണക്കുകൾ പുറത്തുവിട്ടത്.