< Back
Saudi Arabia
സൗദിയിലെ വ്യവസായ മേഖലയിൽ 19873 വിദേശികൾക്ക് തൊഴിൽ നഷ്ടമായി
Saudi Arabia

സൗദിയിലെ വ്യവസായ മേഖലയിൽ 19873 വിദേശികൾക്ക് തൊഴിൽ നഷ്ടമായി

Web Desk
|
2 July 2022 11:39 PM IST

2516 സ്വദേശികൾക്ക് പുതുതായി ഈ മേഖലയിൽ ജോലി ലഭിച്ചതായും മന്ത്രാലയം

ദമ്മാം: സൗദിയിൽ വ്യവസായ മേഖലയിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ 19873 വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി വ്യവസായ ധാതുവിഭവ മന്ത്രാലയം അറിയിച്ചു. പകരം 2516 സ്വദേശികൾക്ക് പുതുതായി ഈ മേഖലയിൽ ജോലി ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

മെയ് മാസത്തിൽ മൊത്തം 17357 പേരുടെ കുറവാണുണ്ടായത്. ഇക്കാലയളവിൽ 79 പുതിയ വ്യവസായ ശാലകൾക്ക് രാജ്യത്ത് ലൈസൻസുകൾ അനുവദിച്ചു. ഇതോടെ ഈ വർഷം മെയ് അവസാനം വരെയുള്ള കാലയളവിൽ ലൈസൻസുകൾ അനുവദിച്ച വ്യവസായ ശാലകളുടെ എണ്ണം 411 ആയി. 10638 വ്യവസായ ശാലകളാണ് ഇപ്പോൾ രാജ്യത്ത് പ്രവർത്തിച്ചു വരുന്നത്. ഭക്ഷ്യ വസ്തു നിർമ്മാണ ഫാക്ടറികൾക്കാണ് മെയിൽ ഏറ്റവും കൂടുതൽ അനുമതി പത്രം ലഭ്യമാക്കിയത്. ചെറുകിട ഇടത്തരം മേഖലയിലാണ് അനുവദിച്ചവയിൽ ഭൂരിഭാഗവും.

Similar Posts