< Back
Saudi Arabia
Saudi Arabia launches street food project in Riyadh
Saudi Arabia

ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസ് റിയാദിൽ

Web Desk
|
1 Dec 2025 5:58 PM IST

സമ്മേളനം 2026 ജനുവരി 26 മുതൽ 27 വരെ

റിയാദ്: ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിന്റെ (GLMC) മൂന്നാം പതിപ്പിന് സൗദിയിലെ റിയാദ്‌ ആതിഥേയത്വം വഹിക്കും. 2026 ജനുവരി 26 മുതൽ 27 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാ (KAICC)ണ് സമ്മേളനം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സംഘാടകർ. ''ഭാവി പുരോഗതിയിലാണ്'' എന്ന വിഷയത്തിലാണ് സമ്മേളനം, ഭരണാധികാരികൾ, ബിസിനസ്സ് നേതാക്കൾ, തൊഴിൽ വിപണി വിദഗ്ധർ, അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ആഗോള വിഷയങ്ങളിൽ ഹാക്കത്തോണുകളും ഗവേഷകർ നയിക്കുന്ന അക്കാദമിക് ചർച്ചകളും ഈ വർഷത്തെ പരിപാടിയിൽ അവതരിപ്പിക്കും. 50-ലധികം ഇവന്റുകളിലും സെഷനുകളിലുമായി 200-ലധികം പ്രഭാഷകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7,000-ത്തിലധികം പേരും പങ്കെടുക്കും.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, വേൾഡ് ബാങ്ക്, യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം നടക്കുന്നത്.

Similar Posts