< Back
Saudi Arabia

Saudi Arabia
സൗദിയിൽ എഞ്ചനിയറിംഗ് മേഖലയിൽ 25 ശതമാനം സ്വദേശിവത്ക്കരണം; ഈ മാസം 21 മുതൽ നിയമം പ്രാബല്യത്തിൽ വരും
|1 July 2024 10:46 PM IST
എഞ്ചിനിയറിംഗ് തസ്തികയിൽ ജോലി ചെയ്യുന്ന അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് നിബന്ധന ബാധകമാവുക
ദമ്മാം: സൗദിയിൽ എഞ്ചനിയറിംഗ് മേഖലയിൽ പ്രഖ്യാപിച്ച 25 ശതമാനം സ്വദേശിവത്ക്കരണ നടപടി ഈ മാസം 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വദേശികളായ യുവതിയുവാക്കൾക്ക് ആകർഷകമായി കൂടുതൽ തൊഴിലവസരങ്ങൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മുനിസിപ്പൽ ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇരു മന്ത്രാലയങ്ങളും പരിശോധനകൾ സംഘടിപ്പിക്കും. എഞ്ചിനിയറിംഗ് തസ്തികകളിൽ ജോലി ചെയ്യുന്ന അഞ്ചും അതിൽ കൂടുതൽ ജീവനാക്കാരുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് നിബന്ധന ബാധകമാകുക. സിവിൽ, മെക്കാനിക്കൽ, സർവേ, ഇന്റീരിയർ ഡിസൈൻ, ടൗൺ പ്ലാനിംഗ്, ആർക്കിടെക്ട് എന്നീ പ്രഫഷനുകളിലാണ് പ്രധാനമായും സ്വദേശിവൽക്കരണം ലക്ഷ്യമിടുന്നത്.