< Back
Saudi Arabia

Saudi Arabia
നമ്പർ ഈസ് 911...; ജനുവരിയിൽ കോൾ സെന്ററിലേക്ക് സഹായം തേടിയെത്തി 27 ലക്ഷത്തിലധികം കോളുകൾ
|2 Feb 2026 4:16 PM IST
റിയാദിൽ നിന്നാണ് കൂടുതൽ കോളുകൾ
റിയാദ്: സൗദി അറേബ്യയിലെ ഏകീകൃത അടിയന്തര നമ്പറായ 911-ലേക്ക് ജനുവരി മാസത്തിൽ മാത്രം ലഭിച്ചത് 27 ലക്ഷത്തിലധികം കോളുകളാണെന്ന് നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും കോളുകൾ ലഭിച്ചത്.
ലഭിക്കുന്ന അടിയന്തര കോളുകൾ നൂതനമായ ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ ബന്ധപ്പെട്ട സുരക്ഷാ-സേവന ഏജൻസികളിലേക്ക് ഉടനടി കൈമാറും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരാണ് ഈ സെന്ററുകളിൽ പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സജീവമായ ഈ സംവിധാനം അതീവ കൃത്യതയോടും പ്രൊഫഷണലിസത്തോടും കൂടിയാണ് സേവനം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.