< Back
Saudi Arabia
40 million riyals development project in Al Ahsa, Saudi Arabia
Saudi Arabia

സൗദിയിലെ അൽ അഹ്സയിൽ 4 കോടി റിയാലിന്റെ വികസന പദ്ധതി

Web Desk
|
6 Feb 2026 3:45 PM IST

അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ലക്ഷ്യം

റിയാദ്: സൗദിയിലെ അൽ അഹ്സയിൽ ​ഗതാ​ഗതം, അടിസ്ഥാന സൗകര്യമേഖലയിൽ 4 കോടി റിയാലിന്റെ വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് ​അൽ അഹ്സ ​ഗവർണർ സൗദ് ബിൻ തലാൽ ബിൻ തമർ. ​ഗതാ​ഗത സൗകര്യങ്ങൾ വർധിപ്പിക്കുക, പൊതു​ഗാർഡനുകളും നടപ്പാതകളും നിർമിക്കുക, കമ്മ്യൂണിറ്റി പരിപാടികൾക്കായി സ്ക്വയർ നിർമിക്കുക എന്നിവയൊക്കെയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

ഉമ്മുൽ അറാദ്, ഉമ്മു റാബിഅ, അർ അറ, ജൗദ എന്നീ മേഖലകലിൽ ​ഗവർണർ ഇന്നലെ സന്ദർശനം നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പ്രദേശവാസികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുമായിരുന്നു സന്ദർശനം. പൗരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതനിലവാരം ഉയർത്തുന്നതിനും നഗര വികസനത്തിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts