< Back
Saudi Arabia
41 million cubic meters of water distributed in Mecca and Medina during Ramadan
Saudi Arabia

റമദാനിൽ മക്കയിലും മദീനയിലും 4.1 കോടി ക്യുബിക് മീറ്റർ ജല വിതരണം നടത്തി

Web Desk
|
22 March 2026 7:52 PM IST

ജല സേവന കമ്പനിയായ നാഷണൽ വാട്ടർ കമ്പനിയിലൂടെയായിരുന്നു വിതരണം

റിയാദ്: റമദാൻ മാസത്തിൽ മക്കയിലും മദീനയിലും 4.1 കോടി കോടി ക്യുബിക് മീറ്റർ ജലവിതരണം നടത്തിയതായി സൗദി നാഷണൽ വാട്ടർ കമ്പനി. സ്മാർട്ട് ഓപ്പറേഷണൽ സിസ്റ്റം വഴിയാണ് സന്ദർശകർക്കും താമസക്കാർക്കും തടസ്സമില്ലാതെ വെള്ളമെത്തിച്ചത്. മക്കയിലേക്ക് 2.2 കോടിയിലധികം ക്യുബിക് മീറ്റർ വെള്ളവും, മദീനയിലേക്ക് 1.8 കോടിയിലധികം ക്യുബിക് മീറ്റർ വെള്ളവും വിതരണം ചെയ്തു.

ഇരു നഗരങ്ങളിലെയും പ്രധാന ഏരിയകളിൽ ദിവസം മുഴുവൻ തടസ്സമില്ലാതെ ജലവിതരണം ഉറപ്പാക്കി. വിതരണം സുഗമമാക്കുന്നതിനായി പ്രത്യേക ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ടീമുകളെയും അത്യാധുനിക ഉപകരണങ്ങളും വാട്ടർ ഫില്ലിംഗ് സ്റ്റേഷനുകളും കമ്പനി സജ്ജമാക്കിയിരുന്നു. സൗദി അറേബ്യയിലെ ​ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ജല സേവന കമ്പനിയാണ് നാഷണൽ വാട്ടർ കമ്പനി. സൗദിയിലെ കുടിവെള്ള വിതരണം, മലിനജല സംസ്കരണം, ജല അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ.

Similar Posts