< Back
Saudi Arabia

Saudi Arabia
സൗദി കിഴക്കൻ പ്രവിശ്യയിൽ 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കി
|12 Jan 2026 3:59 PM IST
മേഖലയിൽ 690 ഇന്റർസെക്ഷനുകളും 367 ക്രോസിങ്ങുകളും ഒരുക്കി
റിയാദ്: ദമ്മാം നഗരത്തിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി 2025-ൽ 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കിയതായി കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി. ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി മേഖലയിൽ 690 ഇന്റർസെക്ഷനുകളും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള 367 ക്രോസിങ്ങുകളും ഒരുക്കി. അപകട സാധ്യതകൾ കുറക്കുന്നതിനായി 225 നിർണായക പോയിന്റുകളും തയ്യാറാക്കിയതായി പ്രവിശ്യയിലെ നിർമാണ മേഖലാ അണ്ടർ സെക്രട്ടറി മസാൻ മഖ്റജി വിശദീകരിച്ചു.
സ്കൂളുകളുകൾക്കും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സമീപമുള്ള റോഡുകളിലായി 738 സ്ഥലങ്ങളിൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തി. ഉയർന്ന ഗതാഗത തിരക്ക് അനുഭവപ്പെടുന്ന വാണിജ്യ സൗകര്യങ്ങളിലേക്കായി 1,227 പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉൾപ്പെടുത്തിയ ഗതാഗത പഠനവും മേഖലയിലെ പ്രധാന നേട്ടങ്ങളാണെന്ന് മഖ്റജി കൂട്ടിച്ചേർത്തു.