< Back
Saudi Arabia
റമദാൻ; 4.8 ലക്ഷം തീർഥാടകർ സൗജന്യ മുടിമുറിക്കൽ സേവനം ഉപയോ​ഗിച്ചു
Saudi Arabia

റമദാൻ; 4.8 ലക്ഷം തീർഥാടകർ സൗജന്യ മുടിമുറിക്കൽ സേവനം ഉപയോ​ഗിച്ചു

Web Desk
|
23 March 2026 6:05 PM IST

ഏറ്റവും ഉയർന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനം നൽകിയത്

ജിദ്ദ: റമദാൻ മാസത്തിൽ 4,88,000 തീർഥാടകർ സൗജന്യ മുടിമുറിക്കൽ സേവനം ഉപയോ​ഗിച്ചതായി ഇരുഹറം കാര്യാലയം അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ പോലും തടസ്സമില്ലാതെ സേവനം ലഭ്യമാക്കുന്നതിനായി ഹറമിന് സമീപം പ്രത്യേക സ്ഥലങ്ങൾ സജ്ജമാക്കിയിരുന്നു. ഏറ്റവും ഉയർന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനം നൽകിയത്. ഉപകരണങ്ങളും സേവന മേഖലയും തുടർച്ചയായി അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറും വിദഗ്ധരായ തൊഴിലാളികളെ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്.

ഉംറ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം ഇഹ്റാമിൽ നിന്ന് പുറത്തുകടക്കുന്നതാണ് തഹല്ലുൽ. മുടി മുറിച്ചാണ് ഇത് ചെയ്യുക. ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന ഉംറ സീസണാണ് റമദാൻ. ഇത് കണക്കിലെടുത്താണ് ഇരുഹറം കാര്യാലയം സേവനം മെച്ചപ്പെടുത്തിയത്. ഏകദേശം നാല് മിനിറ്റാണ് ശരാശരി കാത്തിരിപ്പ് സമയം. സേവനം രണ്ട് മിനിറ്റിൽ കൂടുതൽ എടുക്കില്ല.

Similar Posts