< Back
Saudi Arabia
റമദാൻ; ഹറമിലെ വീൽചെയർ സേവകർക്ക് പ്രത്യേക പരിശീലനം നൽകി
Saudi Arabia

റമദാൻ; ഹറമിലെ വീൽചെയർ സേവകർക്ക് പ്രത്യേക പരിശീലനം നൽകി

Web Desk
|
23 Feb 2026 10:41 PM IST

5,200 വീൽചെയർ സേവകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്

ജിദ്ദ: റമദാൻ മാസത്തിൽ തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി മസ്ജിദുൽ ഹറമിലെ വീൽചെയർ സേവകർക്കുള്ള പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം പൂർത്തിയായി. ആകെ 5,200 വീൽചെയർ സേവന പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയതെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.

12 ദിവസങ്ങളിലായി 49 സെഷനുകളാണ് സംഘടിപ്പിച്ചത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുക, അപകടസാധ്യതകൾ കുറയ്ക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വീൽചെയർ സേവകർ, സംഘാടകർ, ഫീൽഡ് സൂപ്പർവൈസർമാർ എന്നിവരുടെ ആശയവിനിമയ ശേഷി, തൊഴിൽപരമായ അച്ചടക്കം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് പരിശീലന പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

Similar Posts