< Back
Saudi Arabia

Saudi Arabia
2025 രണ്ടാം പാദം; മക്കയിലെത്തിയത് 54 ലക്ഷം ഉംറ തീർഥാടകർ
|20 Nov 2025 4:11 PM IST
കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്
റിയാദ്: 2025 ഏപ്രിൽ- ജൂൺ കാലയളവിൽ മക്കയിലെത്തിയത് 54 ലക്ഷം ഉംറ തീർഥാടകരെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്. ഇതിൽ 33 ലക്ഷം പുരുഷ തീർഥാടകരും 21ലക്ഷം സ്ത്രീ തീർഥാടകരുമാണ്. രാജ്യത്തിനകത്തുനിന്നുള്ള 41 ലക്ഷം ഉംറ തീർഥാടകരും വിദേശത്തുനിന്നുള്ള 13 ലക്ഷം തീർഥാടകരും ഇവരിൽ ഉൽപ്പെടുന്നു.
വിദേശത്ത് നിന്ന് വിമാനമാർഗം എത്തുന്നവർ 71.6 ശതമാനമായപ്പോൾ കരമാർഗം എത്തുന്നവർ 28.2% ആയി. വിദേശത്ത് നിന്ന് 0.2% ആളുകൾ കപ്പൽ മാർഗവും മക്കയിൽ എത്തുന്നുണ്ട്. ഉംറ സീസണിന്റെ തിരക്ക് കുറയുന്ന ജൂൺ മാസത്തിലും 54 ലക്ഷം തീർഥാടകർ എത്തിയത് ശ്രദ്ധേയമാണ്.