< Back
Saudi Arabia
A crucial agreement has been signed; EV charging station is coming to New Square in Saudi Arabia
Saudi Arabia

നിർണായക കരാറിൽ ഒപ്പുവെച്ചു; സൗദിയിലെ 'ന്യൂ സ്ക്വയറിൽ' EV ചാർജിങ് സ്റ്റേഷൻ വരുന്നു

Web Desk
|
4 March 2026 2:30 PM IST

ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമായാണ് ധാരണയായത്

റിയാദ്: സൗദിയിൽ പ്രാരംഭഘട്ട നിർമാണം നടന്നുകൊണ്ടിരിക്കുന്ന ന്യൂസ്ക്വയർ പദ്ധതിയിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ന്യൂ സ്ക്വയർ ഡെവലപ്‌മെന്റ് കമ്പനി ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമായി ധാരണാ പത്രം ഒപ്പുവെച്ചു. പദ്ധതിയുടെ വിവിധ ഭാഗങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനം, പരിപാലനം എന്നിവ ഉറപ്പാക്കുന്നതിനുമാണ് ഈ പങ്കാളിത്തം.

ദീർഘനേരം പാർക്ക് ചെയ്യുന്ന ഓഫീസുകൾ പോലെയുള്ള ഇടങ്ങളിൽ AC ചാർജറുകളും, തിരക്കേറിയ സ്ഥലങ്ങളിൽ അതിവേഗം ചാർജ് ചെയ്യാവുന്ന DC ഫാസ്റ്റ് ചാർജറുകളും സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. ന്യൂ സ്ക്വയറിന്റെ വികസനത്തിൽ ആധുനിക ഗതാഗത സൗകര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കമ്പനി സി.ഇ.ഒ മൈക്കൽ ഡൈക്ക് പറഞ്ഞു. ഭാവിയിൽ സ്മാർട്ട് മൊബിലിറ്റി അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ പങ്കാളിത്തം നിർണായക പങ്കു വഹിക്കുമെന്ന് ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി സി.ഇ.ഒ മുഹമ്മദ് ഖസാസ് അഭിപ്രായപ്പെട്ടു.

Similar Posts