< Back
Saudi Arabia
Saudi Arabia
സൗദിയിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു തീപിടിച്ചു
|1 Dec 2022 11:29 PM IST
ജിദ്ദയിലെ മദീന റോഡിൽ മുഹമ്മദിയ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്
സൗദി: ജിദ്ദയിൽ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു തീപിടിച്ചു. അപകടത്തിൽ ആറ് വാഹനങ്ങളിലേക്ക് തീ പടർന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീയണച്ചു. ജിദ്ദയിലെ മദീന റോഡിൽ മുഹമ്മദിയ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ ലോറി മറിഞ്ഞായിരുന്നു അപകടം. ലോറി മറിഞ്ഞതോടെ ടാങ്കറിൽ ചോർച്ചയുണ്ടാവുകയും ഇന്ധനം പരന്നൊഴുകുകയും ചെയ്തു. ഇതോടെ തീ ആളി പടർന്നു പിടിച്ചു.
ആറ് വാഹനങ്ങളിലേക്ക് തീ പടർന്ന് പിടിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകട വിവരം അറിഞ്ഞയുടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി. ടാങ്കറിൻ്റെ ചോർച്ച പരിഹരിച്ചു. ഇതിനാൽ കൂടുതൽ അപകടം ഒഴിവാക്കാനായി. സിവിൽ ഡിഫൻസ് വിഭാഗത്തിൻ്റെ സമയോചിത ഇടപെടലിലൂടെ തീയണക്കാനായി. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.