< Back
Saudi Arabia

Saudi Arabia
സൗദിയിൽ വാഹനമിടിച്ച് മലയാളി മരിച്ചു
|7 May 2024 9:21 PM IST
മലപ്പുറം ചെട്ടിയാർമാട് സ്വദേശി പറമ്പിൽ ഹസൈനാരുടെ മകൻ അബ്ദുൽ റഷീദ് (43) ആണ് മരിച്ചത്
അൽബഹ: സൗദിയിലെ അൽ ബഹയിൽ വാഹനമിടിച്ച് മലയാളി മരിച്ചു. മലപ്പുറം ചെട്ടിയാർമാട് സ്വദേശി പറമ്പിൽ ഹസൈനാരുടെ മകൻ അബ്ദുൽ റഷീദ് (43) ആണ് മരിച്ചത്. ത്വായിഫിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ അൽബഹ മന്ദക് നസ്ബയിൽ വെച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മന്ദകയിൽ ബഖാല നടത്തിവരികയായിരുന്നു.