< Back
Saudi Arabia

Saudi Arabia
സൗദിയിലെ അസീർ പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
|12 April 2023 3:13 PM IST
സൗദിയിലെ അസീർ പ്രവിശ്യയിലെ ഖൈബർ ജനൂബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ച കാറും ഹൈലക്‌സ് പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു.

അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ സെയിൽസ്മാനായിരുന്ന ഇദ്ദേഹം ഇരുപത് വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മക്കളുണ്ട്. മകളും മരുമകനും ഖമീസ് മുശൈത്തിലുണ്ട്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനാണ് ബന്ധുക്കളുടെ തീരുമാനം.