< Back
Saudi Arabia
Saudi Arabia
റിയാദിൽ വാഹനാപകടം; മലയാളി മരിച്ചു
|11 Jun 2025 10:09 PM IST
റിയാദ്: സൗദി റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. എറണാകുളം കിഴക്കമ്പലം സ്വദേശി വാളയിൽ വീട്ടിൽ അജുപോൾ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ശനിയാഴ്ചയാണ് അപകടം നടന്നത്. പോളിന്റെ ഭാര്യ സ്മിത പരിക്കുകളോടെ ഷുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് വാരിയെല്ലിനാണ് പരിക്ക്. ഇളയ മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റിയാദിൽ നിന്നും നദീമിലേക്ക് പോകുന്നതിനിടെ ഉറങ്ങിപ്പോയതോടെ വാഹനം മറിയുകയായിരുന്നു. മൂത്ത മകൻ നാട്ടിലാണ്. പോളിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. 25 വർഷത്തോളമായി സൗദി വാട്ടർ കമ്പനിയിൽ ജീവനക്കാരനായിരുന്നു അജുപോൾ.