Saudi Arabia

Saudi Arabia
സൗദിയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
|25 April 2025 12:23 PM IST
കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്
ദമ്മാം: സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ അബ്ബാസ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്മാമില്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.