< Back
Saudi Arabia

Saudi Arabia
സൗദിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ മലയാളി ബാലിക മരിച്ചു
|23 Aug 2022 11:08 AM IST
സൗദിയിലെ ദമ്മാമിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിൽ വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കൽ ആബിദിന്റെ മകൾ റന(2)യാണ് മരിച്ചത്.
ജുബൈലിലെ താമസ സ്ഥലത്തുനിന്ന് ഒരാഴ്ച മുമ്പാണ് കുട്ടി വെള്ളം നിറച്ച ബക്കറ്റിൽ വീണത്. ഗുരതരവസ്ഥയിലായ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും.