< Back
Saudi Arabia

Saudi Arabia
ഒരാഴ്ച മുമ്പ് തൊഴില്‍ വിസയില്‍ സൗദിയിലെത്തിയ മലയാളി മരിച്ചു
|7 Dec 2025 5:18 PM IST
മലപ്പുറം നിലമ്പൂർ സ്വദേശി അൻസാർ അലി മാവുങ്കൽ (48) ആണ് മരിച്ചത്
ദമ്മാം: ഒരാഴ്ച മുമ്പ് പുതിയ തൊഴില്‍ വിസയിൽ ജോലിക്കെത്തിയ മലയാളി സൗദിയിലെ ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി അൻസാർ അലി മാവുങ്കൽ (48) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.
മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യും. ഉപ്പ പരേതനായ മൊയ്‌തീൻ കുട്ടി മാവുങ്ങൽ, ഉമ്മ നഫീസ, ഭാര്യ ബാജീന, മക്കൾ ഹിബ ഷെറിൻ, മിൻഹാജ് മരുമകൻ മുഹമ്മദ് സ്വാലിഹ്.