< Back
Saudi Arabia

Saudi Arabia
ഉംറ നിർവഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി
|30 Dec 2022 12:09 AM IST
ജിദ്ദയിൽനിന്നും മക്കയിലേക്ക് പോകാനൊരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. പേരാമ്പ്ര വളയം ഓണപറമ്പത്ത് അബ്ദുല്ലയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ജിദ്ദയിൽനിന്നും മക്കയിലേക്ക് പോകാനൊരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിൻ്റെയും അടുത്ത് വിശ്രമിച്ച് വരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെയാണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് മരുമകൻ നൗഷാദ് നിഡോളി അറിയിച്ചു.